ഭീകരതയ്‌ക്കെതിരായ പോരാട്ടം: പാ​ക്കി​സ്ഥാ​ന്‍റെ നി​ല​പാ​ടി​ൽ ട്രം​പി​നു തൃ​പ്തി​യി​ല്ല
Saturday, February 24, 2018 3:30 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: ഭീ​ക​ര​ത​യ്ക്കെ​തി​രേ പാ​ക്കി​സ്ഥാ​ൻ ന​ട​ത്തു​ന്ന പോരാട്ടത്തിന്‍റെ പു​രോ​ഗ​തി​യി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ട്രം​പി​നു തൃ​പ്തി​യി​ല്ലെ​ന്നു വൈ​റ്റ്ഹൗ​സ് വ്യ​ക്ത​മാ​ക്കി. പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു ചി​ല ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തു​പോ​രാ. ഇ​പ്പോ​ഴ​ത്തെ സ്ഥി​തി​യി​ൽ പ്ര​സി​ഡ​ന്‍റി​നു തൃ​പ്തി​യി​ല്ല- വൈ​റ്റ്ഹൗ​സ് ഡെ​പ്യൂ​ട്ടി പ്ര​സ് സെ​ക്ര​ട്ട​റി രാ​ജ് ഷാ ​റി​പ്പോ​ർ​ട്ട​ർ​മാ​രോ​ടു പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​വ​ർ​ഷം ദ​ക്ഷി​ണേ​ഷ്യ​ൻ ന​യം പ്ര​ഖ്യാ​പി​ക്ക​വേ പാ​ക്കി​സ്ഥാ​നെ​തി​രേ ട്രം​പ് ആ​ഞ്ഞ​ടി​ച്ചി​രു​ന്നു. അ​മേ​രി​ക്ക​യി​ൽ നി​ന്നു ഭീ​ക​ര​വി​രു​ദ്ധ പോ​രാ​ട്ട​ത്തി​നാ​യി പ​ണം വാ​ങ്ങു​ന്ന പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര​ർ​ക്കു സു​ര​ക്ഷി​ത താ​വ​ളം അ​നു​വ​ദി​ക്കു​ക​യാ​ണെ​ന്നും ഈ ​ഇ​ര​ട്ട​ത്താ​പ്പ് വ​ക​വ​ച്ചു​കൊ​ടു​ക്കാ​നാ​വി​ല്ലെ​ന്നു​മാ​ണു ട്രം​പ് പ​റ​ഞ്ഞ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.