ഉത്തർപ്രദേശിൽ പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി
Sunday, March 18, 2018 1:45 AM IST
ലക്നോ: ലോക്സഭാ ഉപതെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു പിന്നാലെ ഉത്തർപ്രദേശിൽ പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ഒരു ഐജിയേയും മൂന്ന് ഡിഐജിമാരെയും 22 ജില്ലകളിലെ പോലീസ് മേധാവിമാരെയും സ്ഥലം മാറ്റി. സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ സമാനമായ നടപടിയെടുത്ത് 24 മണിക്കൂർ പിന്നിടുന്നതിനു മുൻപാണ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി. എന്നാൽ, നടപടിക്കു പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല.

സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നാടായ ഗോരഖ്പൂരിലെ സീനിയർ സൂപ്രണ്ട് ഓഫ് പോലീസിനെതിരെയും നടപടിയെടുത്തിട്ടുണ്ട്. ലോക്സഭാ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ഗോരഖ്പൂർ ജില്ലാ മജിസ്ട്രേറ്റ് രാജീവ് റൗട്ടാലയേയും സ്ഥലം മാറ്റിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.