എ​ന്തി​ന് ഗ്രൗ​ണ്ട് കു​ത്തി​പ്പൊ​ളി​ക്കു​ന്നു? കൊ​ച്ചി ഏ​ക​ദി​ന​ത്തി​നെ​തി​രേ ഇ​യാ​ൻ ഹ്യൂം
Monday, March 19, 2018 8:14 PM IST
കൊ​ച്ചി: കേ​ര​ള​പ്പി​റ​വി​സ​മ്മാ​ന​മാ​യി ല​ഭി​ച്ച ഇ​ന്ത്യ- വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഏ​ക​ദി​ന ക്രി​ക്ക​റ്റ് മ​ൽ​സ​രം കൊ​ച്ചി ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​ത്തെ വി​മ​ർ​ശി​ച്ച് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​രം ഇ​യാ​ൻ ഹ്യൂം ​രം​ഗ​ത്ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​മു​ള്ള​പ്പോ​ൾ കൊ​ച്ചി​യി​ലെ ഫു​ട്ബോ​ൾ സ്റ്റേ​ഡി​യം തെ​ര​ഞ്ഞെ​ടു​ത്ത​ത് എ​ന്തി​നാ​ണെ​ന്നും ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​നാ​യി ഗ്രൗ​ണ്ടി​ൽ മാ​റ്റം വ​രു​ത്തി​യാ​ൽ ഇ​ത് പ​ഴ​യ രീ​തി​യി​ലാ​ക്കാ​ൻ ഏ​റെ പ്ര​യാ​സ​മാ​ണെ​ന്നും ഹ്യൂം ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ന്‍റെ ആ​ദ്യ സീ​സ​ണി​ൽ ഞാ​ൻ കൊ​ച്ചി​യി​ലു​ണ്ടാ​യി​രു​ന്നു. അ​ന്ന് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നാ​യി സ​ജ്ജ​മാ​ക്കാ​ൻ 6-8 ആ​ഴ്ച​ക​ൾ വേ​ണ്ടി​വ​ന്നു. അ​തി​നാ​യി ഏ​റെ പ്ര​യാ​സ​പ്പെ​ടേ​ണ്ടി​വ​ന്നു. ഇ​പ്പോ​ഴും ഒ​രു ഫു​ട്്ബോ​ൾ ഗ്രൗ​ണ്ടി​നു​വേ​ണ്ട പ​ല ഗു​ണ​ങ്ങ​ളും ഇ​തി​നി​ല്ല. എ​ന്നി​രു​ന്നാ​ലും അ​ണ്ട​ർ 17 ലോ​ക​ക​പ്പി​നാ​യും ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​നാ​യും ഗ്രൗ​ണ്ട് സ​ജ്ജ​മാ​ക്കാ​ൻ ചെ​ല​വ​ഴി​ച്ച പ​ണം മു​ഴു​വ​ൻ ഒ​രു ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നാ​യി പാ​ഴാ​ക്കു​ന്നു. കേ​ര​ളം മാ​ത്ര​മ​ല്ല, ഇ​ന്ത്യ​ക്കാ​ർ മു​ഴു​വ​ൻ ക്രി​ക്ക​റ്റി​നെ സ്നേ​ഹി​ക്കു​ന്നു. പ​ക്ഷേ, തി​രു​വ​ന​ന്ത​പു​ര​ത്ത് ക്രി​ക്ക​റ്റി​നു മാ​ത്ര​മാ​യി ഒ​രു സ്റ്റേ​ഡി​യ​മു​ള്ള​പ്പോ​ൾ, എ​ന്തി​നാ​ണ് ഒ​രു ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നു മാ​ത്ര​മാ​യി വ​ർ​ഷ​ങ്ങ​ൾ സ​മ​യ​മെ​ടു​ത്ത് സ​ജ്ജീ​ക​രി​ച്ച ഗ്രൗ​ണ്ട് കു​ത്തി​പ്പൊ​ളി​ക്കു​ന്ന​ത്- ഹ്യൂം ​പ​റ​ഞ്ഞു. ഒ​രു ഫു​ട്ബോ​ൾ മ​ത്സ​രം മാ​ത്രം ന​ട​ത്താ​നാ​യി കോ​ൽ​ക്ക​ത്ത​യി​ലെ ഈ​ഡ​ൻ ഗാ​ർ​ഡ​ൻ ഗ്രൗ​ണ്ട് കു​ത്തി​പ്പൊ​ളി​ക്കു​മോ​യെ​ന്നും ഹ്യൂം ​ചോ​ദി​ക്കു​ന്നു.

ഇ​ന്ത്യ- വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഏ​ക​ദി​ന ക്രി​ക്ക​റ്റ് മ​ൽ​സ​രം കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ൽ മ​ത്സ​രം ന​ട​ത്താ​ൻ ജി​സി​ഡി​എ​യും കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നും ത​മ്മി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ അ​ടു​ത്തി​ടെ ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് ട്വ​ന്‍റി-20 മ​ത്സ​രം ന​ട​ന്ന​തി​നാ​ലാ​ണ് കൊ​ച്ചി​ക്ക് ന​റു​ക്കു​വീ​ണ​ത്. എ​ന്നി​രു​ന്നാ​ലും മാ​ർ​ച്ച് 24ന് ​ന​ട​ക്കു​ന്ന കെ​സി​എ യോ​ഗ​ത്തി​നു ശേ​ഷ​മാ​കും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​വു​ക.

So having read that there’s a possibility of a ODI Cricket Match planning to be played in JLN Stadium in Kochi, I have to say this.... I was here for the 1st season of @indiansuperleague when they had 6-8 weeks to transform our field from a Cricket ground to a Football ground. They made great strides in doing so, but it was still some way off being an established field for top level football. The amount of time and money that has been spent since then, to get the pitch to the standard it is now for the U-17 @fifaworldcup and @indiansuperleague 4, it would be a travesty to tear it up for a one off cricket match! I understand the love of cricket in not just Kerala, but all of India, and I don’t want to disrespect anyone for that. But there’s a ground in Trivandrum that is Cricket specific, so why for the sake of one match, rip up a pitch that has taken years to get to the standard as one of the best in the country? Question..... Would they tear up Eden Gardens to stage a one off football match? #SaveKochiTurf ⚽️🇮🇳🐘🌴💛

A post shared by Iain Hume (@humey_7) on


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.