ജ​യി​പ്പി​ക്കാ​ൻ ഉ​ത്ത​ര​ക്ക​ട​ലാ​സി​നൊ​പ്പം കൈ​ക്കൂ​ലി
Tuesday, March 20, 2018 11:33 PM IST
ഫി​റോ​സാ​ബാ​ദ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സി​നൊ​പ്പം കൈ​ക്കൂ​ലി ന​ല്‍​കി ഒ​രു കൂ​ട്ടം വി​ദ്യാ​ര്‍​ഥി​ക​ള്‍. യു​പി ഫി​റോ​സാ​ബാ​ദി​ലെ പ്ല​സ്ടു മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പി​ലാ​ണ് സം​ഭ​വം. പ​രീ​ക്ഷ​യി​ല്‍ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ത്ത​ര​ക്ക​ട​ലാ​സി​നൊ​പ്പം ക​റ​ന്‍​സി നോ​ട്ടു​ക​ള്‍ വ​ച്ച​ത്. അ​മ്പ​തി​ന്‍റെ​യും നൂ​റി​ന്‍റെ​യും അ​ഞ്ഞൂ​റി​ന്‍റെ​യും നോ​ട്ടു​ക​ളാ​ണ് ഉ​ത്ത​ര​ക​ട​ലാ​സി​ല്‍​നി​ന്നും അ​ധ്യാ​പ​ക​ര്‍​ക്ക് ല​ഭി​ച്ച​ത്. ആ​ഗ്ര​യി​ലെ ഭിം​റാ​വു അം​ബേ​ദ്ക​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലാ​ണ് സം​ഭ​വം.

പ​രീ​ക്ഷ​യി​ല്‍ മോ​ശം പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഉ​ത്ത​ര​ക്ക​ട​ലാ​സി​ല്‍ പ​ണം വ​ച്ചി​രു​ന്ന​തെ​ന്ന് മൂ​ല്യ​നി​ര്‍​ണ​യ​ത്തി​നെ​ത്തി​യ അ​ധ്യാ​പ​ക​ന്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​മെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​അ​ര​വി​ന്ദ് കു​മാ​ർ ദീ​ക്ഷി​ത് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.