മോദി രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തെ തകർത്തെന്ന് രാഹുൽ ഗാന്ധി
Tuesday, April 17, 2018 3:11 PM IST
ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഉണ്ടായ നോട്ട് ക്ഷാമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദി രാജ്യത്തെ ബാങ്കിംഗ് സംവിധാനങ്ങളെ തകർത്തെറിഞ്ഞെന്ന് രാഹുൽ കുറ്റപ്പെടുത്തി. 30,000 കോടി രൂപയുമായി നീരവ് മോദി രാജ്യം വിട്ടപ്പോൾ പോലും ഒരക്ഷരം ഉരിയാടാത്ത പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്ന് രാഹുൽ തുറന്നടിച്ചു.

രാജ്യത്തെ ജനങ്ങളുടെ പോക്കറ്റിൽ ഉണ്ടായിരുന്ന 500-1,000 രൂപ നോട്ടുകൾ തട്ടിയെടുത്ത് നീരവ് മോദിയെപ്പോലുള്ളവരുടെ കീശയിൽ മോദിയും കൂട്ടരും നിക്ഷേപിച്ചതാണ് നമ്മളെ ക്യൂവിൽ നിർത്തിയതെന്നും രാഹുൽ കുറ്റപ്പെടുത്തി.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.