തൃശൂർ പൂരം ഇന്ന്: നഗരം പൂരലഹരിയിൽ
Wednesday, April 25, 2018 6:09 AM IST
തൃ​​​ശൂ​​​ർ: പൂരാവേശത്തിൽ മുങ്ങി തൃശൂർ. ഇന്നാണ് പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം. വ​​​ർ​​​ണ​​​ങ്ങ​​​ൾ​​​ക്കും നാ​​​ദ​​​ങ്ങ​​​ൾ​​​ക്കും ഗ​​​ന്ധ​​​ങ്ങ​​​ൾ​​​ക്കും പൂ​​​ര​​​ക്കാ​​​റ്റു പി​​​ടി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. രാ​​​വി​​​ലെ വെ​​​യി​​​ൽ മൂ​​​ക്കും​​​മു​​​മ്പ് ക​​​ണി​​​മം​​​ഗ​​​ലം ശാ​​​സ്താ​​​വ് വ​​​ട​​​ക്കു​​​ന്നാ​​​ഥ​​​നി​​​ലെ​​​ത്തി മ​​​ട​​​ങ്ങു​​​ന്ന​​​തോ​​​ടെ ചെ​​​റൂ​​​പൂ​​​ര​​​ങ്ങ​​​ൾ ഒ​​​ന്നൊ​​​ന്നാ​​​യി വ​​​ട​​​ക്കു​​​ന്നാ​​​ഥ​​​നി​​​ലേ​​​ക്കെ​​​ത്തും.

തി​​​രു​​​വ​​​മ്പാ​​​ടി​​​യു​​​ടെ മ​​​ഠ​​​ത്തി​​​ലേ​​​ക്കു​​​ള്ള വ​​​ര​​​വും തു​​​ട​​​ർ​​​ന്നു​ മ​​​ഠ​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള വ​​​ര​​​വും പാ​​​റ​​​മേ​​​ക്കാ​​​വി​​​ല​​​മ്മ​​​യു​​​ടെ പൂ​​​രം പു​​​റ​​​പ്പാ​​​ടും തു​​​ട​​​ർ​​​ന്നു​​​ള്ള ഇ​​​ല​​​ഞ്ഞി​​​ത്ത​​​റ മേ​​​ള​​​വും അ​​​തി​​​നു ശേ​​​ഷ​​​മു​​​ള്ള പ്ര​​​സി​​​ദ്ധ​​​മാ​​​യ തെ​​​ക്കോ​​​ട്ടി​​​റ​​​ക്ക​​​വും കൂ​​​ടി​​​ക്കാ​​​ഴ്ച​​​യും കു​​​ട​​​മാ​​​റ്റ​​​വും പൂരപ്രേമികളുടെ മ​​ന​​സു നി​​റ​​യ്ക്കും.

വ്യാഴാഴ്ച പു​​​ല​​​ർ​​​ച്ച​​​ വെ​​​ടി​​​ക്കെ​​​ട്ടും രാ​​​വി​​​ലെ ചെ​​​റു​​​പൂ​​​ര​​​വും ക​​​ഴി​​​ഞ്ഞ് ഉ​​​പ​​​ചാ​​​രം ചൊ​​​ല്ലി​​​പി​​​രി​​​യും​​​വ​​​രെ പൂ​​​ര​​പ്പെ​​രു​​മ​​ഴ ​പെ​​​യ്യും. തി​​​രു​​​വ​​​മ്പാ​​​ടി​​​യു​​​ടെ മ​​​ഠ​​​ത്തി​​​ൽ​​​വ​​​ര​​​വി​​​നു തി​​​രു​​​വ​​​മ്പാ​​​ടി ചെ​​​റി​​​യ ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ തി​​​ട​​​മ്പേ​​​റ്റും.

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖർ ഇന്ന് പൂരത്തിനെത്തും. മുഖ്യമന്ത്രിക്കു പുറമേ കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം, മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ, ഡിജിപി ലോക്നാഥ് ബെഹ്റ തുടങ്ങിയവർ പൂരാഘോഷങ്ങളും കുടമാറ്റവും കാണാനെത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.