പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടി​ല്ലാ​ത്ത റി​ല​യ​ൻ​സി​ന്‍റെ ജി​യോ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന് ശ്രേ​ഷ്ഠ പ​ദ​വി
Tuesday, July 10, 2018 11:50 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടി​ല്ലാ​ത്ത റി​ല​യ​ൻ​സി​ന്‍റെ ജി​യോ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന് കേ​ന്ദ​സ​ർ​ക്കാ​രി​ന്‍റെ വ​ക ശ്രേ​ഷ്ഠ പ​ദ​വി. ഡ​ൽ​ഹി ഐ​ഐ​ടി, മും​ബൈ ഐ​ഐ​ടി, ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ബം​ഗ​ളു​രു, ബി​ർ​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, മ​ണി​പ്പാ​ൽ അ​ക്കാ​ദ​മി എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് കേ​ന്ദ്ര മാ​ന​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രാ​ല​യം ജി​യോ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​നും ശ്രേ​ഷ്ഠ​പ​ദ​വി ന​ൽ​കി​യ​ത്. അ​തേ​സ​മ​യം, ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ സ​ർ​വ​ക​ലാ​ശാ​ല​യാ​യ ജെഎന്‍യുവി​നെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​തെ ത​ഴ​യു​ക​യും ചെ​യ്തു.

20 സ്ഥാ​പ​ന​ങ്ങ​ളെ ശ്രേ​ഷ്ഠ​പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തു​മെ​ന്ന് ര​ണ്ടു​വ​ർ​ഷം മു​ന്പ് കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സ്വ​കാ​ര്യ-​സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ​നി​ന്നു പ​ത്തെ​ണ്ണം വീ​തം എ​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി. ഇ​ത് വെ​ട്ടി​ച്ചു​രു​ക്കി​യാ​ണ് ആ​റു സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​പ​ട്ടി​ക​യി​ലാ​ണ് ഇ​നി​യും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടി​ല്ലാ​ത്ത റി​ല​യ​ൻ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ ജി​യോ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ക​ട​ന്നു​കൂ​ടി​യ​ത്. ഈ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​നാ​യി അ​ടു​ത്ത അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്ക് 1000 കോ​ടി ഫ​ണ്ടും കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു.

ശ്രേ​ഷ്ഠ​പ​ദ​വി​ക്കൊ​പ്പം ഈ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ്വ​ന്ത​മാ​യി കോ​ഴ്സു​ക​ൾ തു​ട​ങ്ങു​ക​യും ഫീ​സ് നി​ശ്ച​യി​ക്കു​ക​യും ചെ​യ്യാം. സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ വി​ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​മാ​യും പ്ര​ഫ​സ​ർ​മാ​രു​മാ​യും ഉ​ട​ന്പ​ടി ഉ​ണ്ടാ​ക്കാ​നും ക​ഴി​യും. വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ക​ൾ 100 വ​ർ​ഷ​ത്തി​ലേ​റെ എ​ടു​ത്തു നേ​ട്ടം കൈ​വ​രി​ക്കു​ന്പോ​ൾ ഇ​ന്ത്യ​ൻ സ്ഥാ​പ​ന​ങ്ങ​ൾ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണെ​ന്ന് ശ്രേ​ഷ്ഠ​പ​ദ​വി​യി​ൽ ഉ​ൾ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ടു​കൊ​ണ്ട് കേ​ന്ദ്ര മാ​ന​വ വി​ഭ​വ​ശേ​ഷി വ​കു​പ്പ് മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.