സാ​ധാ​ര​ണ​ക്കാ​ര​നു നീ​തി ല​ഭി​ക്കാ​ൻ പ​രി​ഷ്ക​ര​ണം പോ​ര, വേ​ണ്ട​ത് വി​പ്ല​വം: ജ​സ്റ്റീ​സ് ഗൊ​ഗോ​യി
Thursday, July 12, 2018 11:10 PM IST
ന്യൂ​ഡ​ൽ​ഹി: നീ​തി​ന്യാ​യ​വ്യ​വ​സ്ഥ സാ​ധാ​ര​ണ​ക്കാ​ര​ന് സേ​വ​നം ല​ഭി​ക്കു​ന്ന ത​ര​ത്തി​ൽ നി​ല​നി​ർ​ത്ത​ണ​മെ​ങ്കി​ൽ പ​രി​ഷ്ക​ര​ണ​മ​ല്ല, ഒ​രു വി​പ്ല​വം ത​ന്നെ ആ​വ​ശ്യ​മാ​യി വ​രു​മെ​ന്ന് സു​പ്രീം കോ​ട​തി​യി​ലെ മു​തി​ർ​ന്ന ജ​ഡ്ജി ര​ഞ്ജ​ൻ ഗൊ​ഗോ​യി. ഡ​ൽ​ഹി​യി​ൽ രാം​നാ​ഥ് ഗോ​യ​ങ്ക മെ​മ്മോ​റി​യ​ൻ ലെ​ക്ച​റി​ൽ നീ​തി​യു​ടെ കാ​ഴ്ച​പ്പാ​ട് എ​ന്ന വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജു​ഡീ​ഷ​റി പ്ര​തീ​ക്ഷ​യു​ടെ അ​വ​സാ​ന കേ​ന്ദ്ര​മാ​ണെ​ന്നും ഭ​ര​ണ​ഘ​ട​നാ കാ​ഴ്ച​പ്പാ​ടു​ക​ളു​ടെ കാ​വ​ലാ​ളാ​ണ് എ​ന്ന​തി​ൽ താ​ൻ അ​ഭി​മാ​നി​ക്കു​ന്നെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​ഷ്പ​ക്ഷ​നാ​യ ജ​ഡ്ജി​മാ​രും ശ​ബ്ദ​മു​യ​ർ​ത്തു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​ണ് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ആ​ദ്യ സം​ര​ക്ഷ​ക​ർ. ജ​നാ​ധി​പ​ത്യം മ​രി​ച്ചു എ​ന്ന ത​ര​ത്തി​ലു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ അ​തി​ഭാ​വു​ക​ത്വം നി​റ​ഞ്ഞ​താ​ണ്. പ​ക്ഷേ, ജ​നാ​ധി​പ​ത്യ​ത്തി​ന് ഇ​പ്പോ​ൾ സം​ര​ക്ഷ​ക​രെ ആ​വ​ശ്യ​മു​ണ്ട്. നി​ഷ്പ​ക്ഷ​നാ​യ ജ​ഡ്ജി​മാ​രും ശ​ബ്ദ​മു​യ​ർ​ത്തു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും എ​ന്ന​ത് ഇ​ന്ന​ത്തെ കാ​ഴ്ച​പ്പാ​ടി​ൽ ചെ​റി​യ മാ​റ്റം വ​രു​ത്താം, നി​ഷ്പ​ക്ഷ​നാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ശ​ബ്ദ​മു​യ​ർ​ത്തു​ന്ന ജ​ഡ്ജി​മാ​രും എ​ന്ന്- ജ​സ്റ്റീ​സ് ഗൊ​ഗോ​യി പ​റ​ഞ്ഞു. സ്വാ​ത​ന്ത്ര്യം നേ​ടി ആ​ദ്യ 50 വ​ർ​ഷ​ത്തി​നു​ള്ളി​ൽ കോ​ട​തി​ക​ൾ സൃ​ഷ്ടി​ച്ചെ​ടു​ത്ത നീ​തി​ശാ​സ്ത്ര​ത്തി​ന്‍റെ ഫ​ല​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ നി​യ​മ​വ്യ​വ​സ്ഥ കൊ​യ്തെ​ടു​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ജ​നു​വ​രി 12-ന് ​വി​ര​മി​ച്ച ജ​സ്റ്റീ​സ് ചെ​ല​മേ​ശ്വ​റി​ന്‍റെ വ​സ​തി​യി​ൽ, ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യു​ടെ അ​സ്വാ​ഭാ​വി​ക ന​ട​പ​ടി​ക​ളി​ൽ അ​തൃ​പ്തി അ​റി​യി​ച്ച് സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​ർ വി​ളി​ച്ചു​ചേ​ർ​ത്ത ജ​ഡ്ജി​മാ​രു​ടെ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ, ജ​സ്റ്റീ​സ് മ​ദ​ൻ ബി.​ലോ​കു​ർ, ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ​ക്കൊ​പ്പം ജ​സ്റ്റീ​സ് ഗൊ​ഗോ​യി​യും പ​ങ്കെ​ടു​ത്തി​രു​ന്നു. ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ദീ​പ​ക് മി​ശ്ര വി​ര​മി​ച്ചാ​ൽ സീ​നി​യോ​രി​റ്റി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​സ്റ്റീ​സ് ഗൊ​ഗോ​യി​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് സ്ഥാ​ന​ത്ത് നി​യ​മി​ക്ക​പ്പെ​ടേ​ണ്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.