നെടുന്പാശേരിയിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറി
Friday, July 13, 2018 8:02 AM IST
കൊച്ചി: നെടുന്പാശേരി വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനം റൺവേയിൽനിന്ന് തെന്നിമാറി. വെള്ളിയാഴ്ച പുലർച്ചെ രണ്ടിനാണ് സംഭവം. ഖത്തർ എയർവേസ് വിമാനമാണ് കനത്ത മഴമൂലം റൺവേയിൽനിന്ന് അൽപ്പം തെന്നിമാറിയത്. യാത്രക്കാർക്ക് ആർക്കും പരിക്കില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.