ജ​ന​സേ​വാ ശി​ശു​ഭ​വ​ൻ ചെ​യ​ർ​മാ​ൻ ജോ​സ് മാ​വേ​ലി അ​റ​സ്റ്റി​ൽ
Friday, July 20, 2018 4:49 PM IST
കൊ​ച്ചി: ജ​ന​സേ​വാ ശി​ശു​ഭ​വ​ൻ ചെ​യ​ർ​മാ​ൻ ജോ​സ് മാ​വേ​ലി അ​റ​സ്റ്റി​ൽ. ജ​ന​സേ​വാ ശി​ശു​ഭ​വ​നി​ലെ പീ​ഡ​ന​വി​വ​രം മ​റ​ച്ചു​വ​ച്ച​തി​ന് ക്രൈം​ബ്രാ​ഞ്ചാ​ണ് ജോ​സ് മാ​വേ​ലി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ജോ​സ് മാ​വേ​ലി​യെ വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യ്ത​ശേ​ഷ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

പോ​ക്സോ കു​റ്റം ചു​മ​ത്തി​യാ​ണ് ജോ​സ് മാ​വേ​ലി​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച​തി​ന് ഒ​രു അ​ന്തേ​വാ​സി​യേ​യും അ​റ​സ്റ്റു ചെ​യ്തു. അ​ഞ്ച് കു​ട്ടി​ക​ളെ​യാ​ണ് ഈ ​മു​ൻ അ​ന്തേ​വാ​സി പീ​ഡി​പ്പി​ച്ച​ത്. ഒ​ന്ന​ര​വ​ർ​ഷം മു​ൻ​പാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യ വി​വ​രം കു​ട്ടി​ക​ൾ ജോ​സ് മാ​വേ​ലി​യെ അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും ഇ​ത് ഇ​യാ​ൾ മ​റ​ച്ചു​വ​ച്ചു​വെ​ന്നു​മാ​ണ് ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്ത​ൽ.

ജീ​വ​ന് ത​ന്നെ അ​പ​ക​ട​ക​ര​മാ​യ ത​ര​ത്തി​ലു​ള്ള ശാ​രീ​രി​ക മാ​ന​സി​ക പീ​ഡ​ന​ങ്ങ​ളാ​ണ് ശി​ശു​ഭ​വ​നി​ല്‍ നേ​രി​ടേ​ണ്ടി​വ​ന്ന​തെ​ന്ന് കു​ട്ടി​ക​ളു​ടെ മോ​ഴി പു​റ​ത്തു​വ​ന്നി​രു​ന്നു. ജീ​വ​ന​ക്കാ​രി​ല്‍ ചി​ല​ര്‍ കു​ട്ടി​ക​ളെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ക്കു​ന്ന​താ​യും പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍​ക്ക് ന​ല്കി​യ മൊ​ഴി​യി​ലാ​ണ് കു​ട്ടി​ക​ള്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.