ഇറാക്കില്‍ സ്ഫോടന പരമ്പര; 17 മരണം
Wednesday, November 14, 2012 8:55 AM IST
ബാഗ്ദാദ്: ഇറാക്കിലുണ്ടായ സ്ഫോടന പരമ്പരയില്‍ 17 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ ബാഗ്ദാദുള്‍പ്പടെ അഞ്ചു നഗരങ്ങളിലാണ് സ്ഫോടനങ്ങള്‍ ഉണ്ടായത്.

സുന്നി വിഭാഗത്തില്‍പ്പെട്ട തീവ്രവാദ സംഘടനയാണ് സംഭവത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. കിര്‍കുക്കില്‍ മൂന്നു ബോംബ് സ്ഫോടനങ്ങള്‍ ഒരുമിച്ചാണ് നടന്നത്. ഇതില്‍ അഞ്ചു പേര്‍ മരിച്ചു. ഹവിജയില്‍ സൈനീക പട്രോള്‍ നടക്കുന്ന സ്ഥലത്തിനടുത്ത് ഉണ്ടായ സ്ഫോടനത്തില്‍ നാലു പേരാണ് മരിച്ചത്.