കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു
Wednesday, December 26, 2012 12:07 AM IST
കൊച്ചി: കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. ഗുണ്ടല്‍പേട്ടിനടുത്ത് ബങ്കഹള്ളിയില്‍ രാവിലെ ഏഴരയ്ക്കായിരുന്നു അപകടം. ആലുവ സ്വദേശികളായ രാജീവ്(48), ആശ(40), ആരതി(15) എന്നിവരാണ് മരിച്ചത്. രാജീവിന്റെ മകള്‍ ആതിരയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ 10 പേര്‍ക്കു കൂടി പരിക്കേറ്റിട്ടുണ്ട്. മൈസൂരില്‍ നിന്നും ആലുവയിലേക്ക് വരികയായിരുന്ന മാരുതി സ്വിഫ്റ്റ്കാര്‍ എതിരേ വന്ന ടാറ്റാസുമോയുമായി കൂട്ടിയിടിക്കുകയായിരുന്നു.