മഅദനിയുടെ ആരോഗ്യനില പരിശോധിക്കാന്‍ അഞ്ചംഗ കമ്മറ്റിയെ നിയോഗിച്ചു
Wednesday, December 26, 2012 11:17 AM IST
തിരുവനന്തപുരം: മഅദനിയുടെ ആരോഗ്യനില പരിശോധിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന അഞ്ചംഗ കമ്മറ്റിയെ നിയോഗിച്ചു. മഅദനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് സംഘം പരിശോധിക്കും. മുഖ്യമന്ത്രിയാണ് തിരുവനന്തപുരത്ത് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് പരിമിതികളുണ്ടെന്നും പരിമിതിക്കുള്ളില്‍ നിന്ന് ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.