പാക്കിസ്ഥാനിലും കാഷ്മീരിലും ഭൂചലനം
Saturday, December 29, 2012 10:51 PM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളിലും കാഷ്മീരിലും ശനിയാഴ്ച രാത്രി ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇതുവരെ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. രാത്രി 11 മണിയോടെയാണ് ഭൂചലനമുണ്ടായത്. തലസ്ഥാനമായ ഇസ്ലാമാബാദ്, പെഷവാര്‍, ലാഹോര്‍ തുടങ്ങിയ നഗരങ്ങളില്‍ ചലനം അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഹിന്ദുകുഷ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. രാത്രി 11.20 ഓടെയായിരുന്നു കാഷ്മീരില്‍ ഭൂചലനമുണ്ടായത്. അഫ്ഗാനിലെ ഹിന്ദുകുഷ് പര്‍വതങ്ങളിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് വിവരം.