ഡല്‍ഹി കൂട്ടബലാല്‍സംഗം: കേസ് തിങ്കളാഴ്ച പരിഗണിക്കും
Saturday, January 5, 2013 8:16 AM IST
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബസിനുള്ളില്‍ കൂട്ട മാനഭംഗത്തിന് ഇരയായ പെണ്‍കുട്ടി മരിക്കാനിടയായ കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കും. അഞ്ച് പ്രതികളേയും തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് ശനിയാഴ്ച കേസ് പരിഗണിച്ച കോടതി അഭിപ്രായപ്പെട്ടു. കുറ്റപത്രവും എഫ്ഐആറും മുദ്രവച്ച കവറില്‍ സംരക്ഷിക്കും.

കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് വേണമെന്ന ഒരു സംഘടനയുടെ ആവശ്യം കോടതി തള്ളി. യൂണിവേഴ്സല്‍ റേപ്പ് വിക്റ്റിം ഫെഡറേഷന്‍ എന്ന സംഘടനയാണ് പകര്‍പ്പ് ആവശ്യപ്പെട്ടത്. പ്രതിഭാഗത്തിന് വേണ്ടി ഹാജരാകാന്‍ തയാറാണെന്ന് ഒരു അഭിഭാഷക കോടതിയെ അറിയിച്ചിട്ടുണ്ട്.