സുരേഷ്ഗോപിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു
Saturday, January 5, 2013 2:26 PM IST
വാടാനപ്പിള്ളി: നടന്‍ സുരേഷ്ഗോപിയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. ആര്‍ക്കും പരിക്കില്ല. ഏങ്ങണ്ടിയൂര്‍ ചുള്ളുപ്പടി ദേശീയപാതയിലാണ് അപകടം. ഗുരുവായൂര്‍ ഭാഗത്തുനിന്ന് എറണാകുളത്തേക്കു പോകുകയായിരുന്ന സുരേഷ് ഗോപി സഞ്ചരിച്ച ഇന്നോവ കാറില്‍ ഏതിരേവന്ന മാരുതികാര്‍ ഇടിക്കുകയായിരുന്നു. ഇരുവാഹനങ്ങളും സഡന്‍ബ്രേക്കിട്ടതിനാല്‍ വന്‍ അപകടം ഒഴിവായി. കാറുകള്‍ക്കു നിസാര കേടുപാടുകളുണ്ട്.