ഐപിഎല്‍ ലേലത്തില്‍ നിന്നും പാക്ക് താരങ്ങളെ വീണ്ടും ഒഴിവാക്കി
Thursday, January 31, 2013 8:57 AM IST
ന്യൂഡല്‍ഹി: ഐപിഎല്‍ താര ലേലത്തില്‍ നിന്നും പാക്കിസ്ഥാന്‍ താരങ്ങളെ വീണ്ടും ഒഴിവാക്കി. ഏപ്രില്‍, മേയ് മാസങ്ങളില്‍ നടക്കുന്ന ആറാം സീസണിന് മുന്നോടിയായുള്ള ലേലത്തില്‍ നിന്നാണ് പാക്ക് താരങ്ങള്‍ക്ക് വിലക്ക്. 101 താരങ്ങളുടെ പട്ടികയാണ് ലേലത്തിന് തയാറാക്കിയിരിക്കുന്നത്. ലേലം ഞായറാഴ്ച നടക്കും. മുംബൈ ഭീകരാക്രമണത്തിന് ശേഷം പാക്ക് താരങ്ങളെ ഐപിഎല്‍ ലേലത്തില്‍ നിന്നും ബിസിസിഐ ഒഴിവാക്കിയിരുന്നു.