നിക്ഷേപക വിശ്വാസത്തിനു നടപടി ആവിഷ്കരിക്കും: മന്ത്രി ചിദംബരം
Friday, February 1, 2013 4:20 PM IST
ന്യൂഡല്‍ഹി: നിക്ഷേപക വിശ്വാസവും ഉയര്‍ന്ന വളര്‍ച്ചാനിരക്കും ആര്‍ജിക്കാനായി ഇനിയും നടപടികള്‍ ആവിഷ്്കരിക്കുമെന്നു ധനമന്ത്രി പി. ചിദംബരം അറിയിച്ചു. സാമ്പത്തിക മേഖലയെ ശരിയായ ദിശയിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങളാണു സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞമാസം മന്ത്രി ചിദംബരം വിദേശനിക്ഷേപം തേടി ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. തന്റെ സന്ദര്‍ശനം വിജയകരമായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു. ധനകാര്യ സുസ്ഥിരത വികസന സമിതി കൌണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.