മഞ്ചേരിയില്‍ ഇന്ന് ഹര്‍ത്താല്‍
Thursday, February 14, 2013 9:46 PM IST
മഞ്ചേരി: നഗരത്തില്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി നടപ്പിലാക്കിയ ഗതാഗത പരിഷ്കാരത്തില്‍ പ്രതിഷേധിച്ച് ഇന്ന് മഞ്ചേരിയില്‍ വ്യാപാരികള്‍ കടകള്‍ അടച്ചിടും. സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങില്ല. നിലവിലുള്ള പട്ടണത്തെ ഇല്ലായ്മ ചെയ്തു കൊണ്ട് പൊതു ജനങ്ങള്‍ക്ക് ഏറെ യാത്രാക്ളേശമുണ്ടാക്കുന്ന പുതിയ ട്രാഫിക് പരിഷ്കാരം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ടൌണ്‍ സംരക്ഷണ സമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

ഹര്‍ത്താലിന് വ്യാപാരി വ്യവസായി ഏകോപന സമിതിയും സ്വകാര്യ ബസുടമാ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ടൌണ്‍ വികസനം സാധ്യമാക്കുന്നതിന് മൂന്ന് ബസ് സ്റാന്‍ഡുകളെയും ഉള്‍പ്പെടുത്തിയുള്ള ഗതാഗത ക്രമീകരണം നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇ.കെ. ചെറി അധ്യക്ഷത വഹിച്ചു.

കെ. നിവില്‍ ഇബ്രാഹിം, വി. മുഹമ്മദ്, ഇ.കെ.എം ഹനീഫ ഹാജി, കെ.പി. മുഹമ്മദ് അബ്ദു റഹിമാന്‍, ഇ. കെ.മൊയ്തീന്‍കുട്ടി, എന്‍.ടി. മുജീബ് റഹ്മാന്‍, ബാബു കാരാശ്ശേരി, സഹീര്‍ കോര്‍മ്മത്ത് എന്നിവര്‍ പ്രസംഗിച്ചു. ടൌണ്‍ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ നഗരസഭാ കാര്യാലയത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.