എസ്ബിഐ സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് ഉയര്‍ത്തി
Wednesday, February 27, 2013 5:31 AM IST
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി. കാല്‍ശതമാനമാണ് വര്‍ധന വരുത്തിയത്. തെരഞ്ഞെടുത്ത നിക്ഷേപങ്ങള്‍ക്കാണ് പലിശ വര്‍ധന ബാധകമാകുക. ബാങ്ക് സ്വീകരിക്കുന്ന ഒന്‍പത് തരത്തിലുളള സ്ഥിരനിക്ഷേപങ്ങളില്‍ നാല് തരത്തിലുള്ള നിക്ഷേപങ്ങള്‍ക്ക് നിരക്കു വര്‍ധന ബാധകമാകും.

ഒരു വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 8.50 ശതമാനത്തില്‍ നിന്നും 8.75 ശതമാനമായിട്ടാണ് പലിശ നിരക്ക് ഉയരുക. ഒരു വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. ഒന്നു മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്നും എസ്ബിഐ അറിയിച്ചു.