ഹെലികോപ്റ്റര്‍ അഴിമതി: പ്രതിപക്ഷം രാജ്യസഭ ബഹിഷ്കരിച്ചു
Wednesday, February 27, 2013 8:07 AM IST
ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ അഴിമതി വിഷയത്തില്‍ രാജ്യസഭയില്‍ ബഹളം. വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷണത്തിന് തയാറാണെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി രാജ്യസഭയില്‍ പ്രസ്താവന നടത്തിയതിന് പിന്നാലെ മന്ത്രി കമല്‍നാഥ് ഇതിനുള്ള പ്രമേയം അവതരിപ്പിച്ചു.

എന്നാല്‍ പ്രമേയത്തിനെ എതിര്‍ത്ത് ബിജെപി രംഗത്തെത്തി. മൂന്ന് മാസം സമയപരിധി നിശ്ചയിച്ച് ജെപിസി അന്വേഷണം നടത്തുന്നതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാവില്ലെന്ന് ബിജെപി എംപിമാര്‍ പറഞ്ഞു. അഴിമതിയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് എന്‍ഡിഎ കക്ഷികള്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇതിനോട് അനുകൂലമായി പ്രതികരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

എന്നാല്‍ എന്‍ഡിഎ കക്ഷികളുടെ അഭാവത്തില്‍ ഇടപാടിനെക്കുറിച്ച് ജെപിസി അന്വേഷണം നടത്താനുള്ള പ്രമേയം രാജ്യസഭ പാസാക്കി.