സ്റ്റീൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു
Saturday, August 27, 2016 1:25 AM IST
ജാംഷഡ്പുർ: ജാർഖണ്ഡിൽ സ്റ്റീൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. പ്രൊജക്റ്റ് മനേജർ ഉൾപ്പെടെ ഏഴുപേർക്ക് പരുക്കേറ്റു. ഗ്യാസ് പൈപ്പിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയായിരുന്നു സ്ഫോടനം. ചൗക്ക– കൺട്ര റോഡിൽ സ്‌ഥിതി ചെയ്യുന്ന സ്റ്റീൽ ഫാക്ടറിയിലാണു സ്ഫോടനമുണ്ടായത്. ഫാക്ടറിയിലെ മുകളിലത്തെ നിലയിൽ ഗ്യാസ് പൈപ്പ് ചോർന്നതിനെത്തുടർന്ന് മാറ്റി സ്‌ഥാപിക്കുന്നതിനിടെയായിരുന്നു സ്ഫോടനമെന്നു പോലീസ് പറഞ്ഞു.