രാഷ്ട്രപതി സ്ഥാനാർഥി: എൻഡിഎയിൽ ഭിന്നത; വാക്കുപാലിച്ചില്ലെന്ന് കോണ്‍ഗ്രസ്
Monday, June 19, 2017 1:53 PM IST
ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനാർഥിയായി രാംനാഥ് കോവിന്ദിനെ പ്രഖ്യാപിച്ചതിന് പിന്നാലെ എൻഡിഎയിൽ ഭിന്നത. മുന്നണിയിൽ ചർച്ച ചെയ്തല്ല ബിജെപി സ്ഥാനാർഥിയെ തീരുമാനിച്ചതെന്ന് വിമർശിച്ച് ഘടകകക്ഷിയായ ശിവസേന രംഗത്തെത്തി. സ്ഥാനാർഥിയെ പിന്തുണയ്ക്കണമോ എന്ന കാര്യം പാർട്ടിയിൽ ചർച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്ന പ്രഖ്യാപനമാണ് ശിവസേന നടത്തിയിരിക്കുന്നത്.

ഇതിന് പിന്നാലെ ബിജെപിയുടെ സ്ഥാനാർഥിക്കെതിരേ കോണ്‍ഗ്രസും വിമർശനം ഉന്നയിച്ചു. അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. സ്ഥാനാർഥിയെ സമവായത്തിലൂടെ തീരുമാനിക്കുന്നതിന് മുൻപ് ചർച്ചകൾ ആകാമെന്ന ധാരണയിലാണ് കോണ്‍ഗ്രസ് അധ്യക്ഷയെ കണ്ട രാജ്നാഥ് സിംഗും വെങ്കയ്യ നായിഡുവും പറഞ്ഞിരുന്നത്. എന്നാൽ സമവായമാകാതെ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയായിരുന്നു.

ബിജെപി പ്രഖ്യാപിച്ച രാംനാഥ് ഗോവിന്ദിനെ പിന്തുണയ്ക്കുമോ എന്ന കാര്യം 22ന് ചേരുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് ശേഷം തീരുമാനിക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്. ഇക്കാര്യത്തിൽ മറ്റ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനമറിഞ്ഞ ശേഷമായിരിക്കും കോണ്‍ഗ്രസ് നിലപാട് പ്രഖ്യാപിക്കുന്നത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.