ശ്രീലങ്ക-സിംബാബ്‌വെ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
Monday, July 17, 2017 3:36 PM IST
കൊ​ളം​ബോ: ശ്രീ​ല​ങ്ക​യും സിം​ബാ​ബ്‌​വെ​യും ത​മ്മി​ലു​ള്ള ഏ​ക ക്രി​ക്ക​റ്റ് ടെ​സ്റ്റ് ആ​വേ​ശ​ക​ര​മാ​യ അ​ന്ത്യ​ത്തി​ലേ​ക്ക്. സിം​ബാ​ബ്‌​വെ ര​ണ്ടാം ഇ​ന്നി​ങ്സി​ൽ 377 റ​ൺ​സെ​ടു​ത്ത​തോ​ടെ 387 റ​ൺ​സ് ല​ക്ഷ്യ​വു​മാ​യി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ല​ങ്ക ഇ​പ്പോ​ൾ മൂ​ന്നി​ന് 170 എ​ന്ന നി​ല​യി​ലാ​ണ്. ടെ​സ്റ്റി​ൽ ഒ​രു ദി​വ​സം മാ​ത്രം ശേ​ഷി​ക്കെ ശ്രീ​ല​ങ്ക​യ്ക്കു വി​ജ​യ​ത്തി​ലെ​ത്താ​ൻ 218 റ​ൺ​സ് കൂ​ടി വേ​ണം. 60 റ​ൺ​സോ​ടെ കു​ശാ​ൽ മെ​ൻ​ഡി​സും 17 റ​ൺ​സോ​ടെ ഏ​യ്ഞ്ച​ലോ മാ​ത്യൂ​സു​മാ​ണു ക്രീ​സി​ൽ.

നേ​ര​ത്തെ, നാ​ലാം​ദി​നം ആ​റു വി​ക്ക​റ്റി​ന് 252 എ​ന്ന നി​ല​യി​ൽ ആ​രം​ഭി​ച്ച സിം​ബാ​ബ്‌​വെ​ക്കാ​യി സി​ക്ക​ന്ദ​ർ റാ​സ 127 റ​ൺ​സെ​ടുത്തു. മാ​ൽ​ക്കം വാ​ല​ർ (68), ക്യാ​പ്റ്റ​ൻ ഗ്രെ​യിം ക്രീ​മ​ർ (48) എ​ന്നി​വ​രും മികച്ചപ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത​തോ​ടെ ലങ്കയ്ക്ക് വെല്ലുവിളി ഉയർത്താവുന്ന സ്കോറിൽ ടീ​മെ​ത്തി. ല​ങ്ക​യ്ക്ക് വേ​ണ്ടി സ്പി​ന്ന​ര്‍ രം​ഗ​ണ ഹെ​റാ​ത്ത് ആ​റു വി​ക്ക​റ്റ് വീ​ഴ്ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.