മ​ല​യോ​ര​മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ, ഉ​രു​ൾ​പൊ​ട്ട​ൽ; ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Wednesday, September 13, 2017 9:00 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളു​ടെ മ​ല​യോ​ര​മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ. വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ടി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. വെ​ള്ളം ക​ര​ക​വി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

കോ​ട്ട​യം ജി​ല്ല​യി​ലെ കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ഇ​ളം​കാ​ട് മൂ​പ്പ​ൻ മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ടി. ക​ന​ത്ത മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ കൃ​ഷി​യി​ട​ങ്ങ​ൾ ഒ​ലി​ച്ചു പോ​യി. മു​ണ്ട​ക്ക​യം ഇ​ളം​കാ​ട് റൂ​ട്ടി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. കൂ​ട്ടി​ക്ക​ൽ പാ​ല​ത്തി​നു​മു​ക​ളി​ലൂ​ടെ വെ​ള്ളം ഒ​ഴു​കി​യ​തി​നെ തു​ട​ർ​ന്നു റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഏ​ന്ത​യാ​ർ പാ​ല​ത്തി​ൽ വെ​ള്ളം ക​യ​റാ​ൻ 2 അ​ടി മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. ഏ​ന്ത​യാ​ർ, ഇ​ളം​കാ​ട് മേ​ഖ​ല​യി​ൽ മ​റ്റി​ട​ങ്ങ​ളി​ലും ഉ​രു​ൾ​പൊ​ട്ടി​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

ഇ​ടു​ക്കി ജി​ല്ല​യി​ൽ കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ഴ​ങ്ങാ​ട് ഉ​രു​ൾ​പൊ​ട്ടി. ആ​ള​പാ​യ​മി​ല്ല. ഇ​വി​ടെ വ​ൻ കൃ​ഷി നാ​ശം നേ​രി​ട്ടു.