മ​ണി​പ്പൂ​ർ വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ; അ​ഞ്ച് ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
Friday, October 13, 2017 4:54 AM IST
ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ വ്യാ​ജ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട നാ​വോ​ബ നം​ഗ്ബാ​മി​ന്‍റെ അ​മ്മ​യ്ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ സ​ർ​ക്കാ​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. മ​ണി​പ്പൂ​ർ പോ​ലീ​സ് ക​മാ​ൻ​ഡോ​ക​ളാ​ണ് നാ​വോ​ബ നം​ഗ്ബാ​മി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നു ഉ​ത്ത​ര​വാ​ദി​ക​ൾ. അ​തി​നാ​ൽ മ​ണി​പ്പൂ​ർ സ​ർ​ക്കാ​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി അ​റി​യി​ച്ചു.

ഇം​ഫാ​ൽ വെ​സ്റ്റി​ലെ ഉ​റി​പോ​കി​ൽ 2009 മെ​യ് മാ​സം ആ​റി​നാ​ണ് നാ​വോ​ബ നം​ഗ്ബാം കൊ​ല്ല​പ്പെ​ട്ട​ത്. രാ​ത്രി​യി​ൽ വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സ് നാ​വോ​ബ നം​ഗ്ബാ​മി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചു. സാ​യു​ധ​കാ​ല​പം ന​ട​ത്തു​ന്ന സം​ഘ​ട​ന​യി​ലെ അ​ഗം​മാ​ണെ​ന്നാ​രോ​പി​ച്ചാ​ണ് നാ​വോ​ബ​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​ത്തി​നു ശേ​ഷം നാ​വോ​ബ​യു​ടെ അ​മ്മ ക​മാ​ലി​നി നം​ഗ്ബാം 2010 മാ​ർ​ച്ചി​ൽ ഹൈ​ക്കോ​ട​യി​ൽ പ​രാ​തി ന​ൽ​കി. കി​ഴ​ക്ക​ൻ ഇം​ഫാ​ലി​ലെ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി​യോ​ട് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. നാ​വോ​ബി​നെ പോ​ലീ​സ് ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വെ​ളി​പ്പെ​ട്ടു. ജു​ഡീ​ഷ​ൽ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നാ​വോ​ബ​യു​ടെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. മ​ണി​പ്പൂ​രി​ലെ 1,528 വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ കേ​സു​ക​ൾ നി​ല​വി​ൽ സു​പ്രീം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.