ഹ​ണി​പ്രീ​തി​ന്‍റെ റി​മാ​ൻ​ഡ് 10 ദി​വ​സ​ത്തേ​ക്കു നീ​ട്ടി
Friday, October 13, 2017 5:55 AM IST
പ​ഞ്ച്കു​ല: ദേ​ര സ​ച്ച സൗ​ദ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ഹ​ണി​പ്രീ​ത് ഇ​ൻ​സാ​ൻ എ​ന്ന പ്രി​യ​ങ്ക ത​നേ​ജ​യു​ടെ റി​മാ​ൻ​ഡ് പ​ഞ്ച്കു​ല കോ​ട​തി നീ​ട്ടി. പ​ത്ത് ദി​വ​സ​ത്തേ​ക്കു​കൂ​ടി​യാ​ണ് നീ​ട്ടി​യ​ത്. ഹ​ണി​പ്രീ​തി​നൊ​പ്പം അ​റ​സ്റ്റി​ലാ​യ സു​ഖ്ദീ​പ് കൗ​റി​ന്‍റെ റി​മാ​ൻ​ഡും കോ​ട​തി ഒ​ക്ടോ​ബ​ർ 23 വ​രെ നീ​ട്ടി. ഇ​രു​വ​രെ​യും അം​ബാ​ല ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു.

ഹ​ണി​പ്രീ​തി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ടു​ക്കാ​നാ​യെ​ന്നും ഇ​ത് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് കോ​ട​തി​യി​ൽ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ഹ​ണി​പ്രീ​തി​ന്‍റെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി മൂ​ന്നു ദി​വ​സ​ത്തേ​ക്കു​കൂ​ടി ദീ​ർ​ഘി​പ്പി​ച്ചി​രു​ന്നു.

മാ​ന​ഭം​ഗ​ക്കേ​സി​ൽ ത​ട​വി​ൽ ക​ഴി​യു​ന്ന ഗു​ർ​മീ​ത് റാം ​റ​ഹി​മി​ന്‍റെ വ​ള​ർ​ത്തു​മ​ക​ളാ​യ ഹ​ണി​പ്രീ​ത്, സു​ഖ്ദീ​പ് കൗ​ർ എ​ന്ന യു​വ​തി​ക്കൊ​പ്പം സി​ര​ക്പു​ർ​പ​ട്യാ​ല ഹൈ​വേ​യി​ൽ​വ​ച്ച് ഈ ​മാ​സം മൂ​ന്നി​നാ​ണ് പ​ഞ്ചാ​ബ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ദേ​ര ക​ലാ​പ​ത്തി​നാ​യി ര​ണ്ട് കോ​ടി രൂ​പ ഹ​ണി​പ്രീ​ത് ന​ല്കി​യ​താ​യി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വെ​ളി​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.