രാ​ഹു​ൽ ഗു​ജ​റാ​ത്ത് സ്വ​പ്നം അ​വ​സാ​നി​പ്പി​ക്ക​ണം: സ്മൃ​തി ഇ​റാ​നി
Saturday, November 11, 2017 9:59 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നെ​ക്കു​റി​ച്ച് സ്വ​പ്നം കാ​ണു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി. ത​ങ്ങ​ളും ഗു​ജ​റാ​ത്തി​ലെ ജ​ന​ങ്ങ​ളും രാ​ഹു​ലി​ന്‍റെ സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

അ​മേ​ത്തി മ​ണ്ഡ​ല​ത്തെ ക​ഴി​ഞ്ഞ 13 വ​ർ​ഷ​മാ​യി രാ​ഹു​ലാ​ണ് പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. ഗാ​ന്ധി-​നെ​ഹ്റു​മാ​ർ 50 വ​ർ​ഷ​മാ​യി മ​ണ്ഡ​ല​ത്തെ ഭ​രി​ക്കു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ൽ രാ​ഹു​ൽ വ​ലി​യ ആ​കു​ല​നാ​ണ്. അ​ഞ്ച് വി​ധാ​ൻ സ​ഭാ സീ​റ്റു​ക​ളി​ൽ‌ കോ​ൺ​ഗ്ര​സി​ന് ഒ​റ്റ​യാ​ളെ​പ്പോ​ലും വി​ജ​യി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല. വി​ധാ​ൻ സ​ഭാ സീ​റ്റി​ലേ​ക്കു വി​ജ​യി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ ഗു​ജ​റാ​ത്തി​നെ​ക്കു​റി​ച്ച് സ്വ​പ്നം കാ​ണ​ണ്ടെ​ന്നും സ്മൃ​തി പ​റ​ഞ്ഞു.