അ​മി​ത് ഷാ ​പ്ര​തി​യാ​യ കേ​സി​ലെ ജ​ഡ്ജി​യു​ടെ മ​ര​ണം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് സി​പി​എം
Thursday, November 23, 2017 5:47 PM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​പ്ര​തി​യാ​യ സൊ​ഹ്റാ​ബു​ദി​ൻ ഷെ​യ്ഖ് കേ​സി​ൽ വി​ചാ​ര​ണ​യ്ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ച്ച മുംബൈ സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി ബ്രി​ജ്ഗോ​പാ​ൽ ഹ​ർ​കി​ഷ​ൻ ലോ​യ​യു​ടെ ദു​രൂ​ഹ​മ​ര​ണ​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം രം​ഗ​ത്ത്. ജ​ഡ്ജി​യു​ടെ മ​ര​ണം, അ​ഴി​മ​തി, കൈ​ക്കൂ​ലി, നി​യ​മ​ത്തെ വ​ള​ച്ചൊ​ടി​ക്ക​ൽ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ണ്ടാ​യി​രി​ക്കു​ന്ന​ത് അ​ന്വേ​ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും ദു​രൂ​ഹ​ത മാ​റ്റ​പ്പെ​ട​ണ​മെ​ന്നും സി​പി​എം പ​ത്ര​ക്കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വാ​ർ​ത്ത പു​റ​ത്തു​വ​ന്നു ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ഒ​രു രാ​ഷ്ട്രീ​യ​പാ​ർ​ട്ടി അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു രം​ഗ​ത്തെ​ത്തു​ന്ന​ത്.

സൊ​ഹ്റാ​ബു​ദി​ൻ വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ കേ​സി​ന്‍റെ വി​ചാ​ര​ണ​യ്ക്കി​ടെ 2014 ഡി​സം​ബ​ർ ഒ​ന്നി​ന് നാ​ഗ്പു​രി​ൽ​വ​ച്ചാ​ണ് ജ​സ്റ്റീ​സ് ലോ​യ മ​ര​ണ​പ്പെ​ട്ട​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ര​വ​ൻ മാ​ഗ​സി​ൻ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​രു​ന്നു. പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ നി​ര​ഞ്ജ​ൻ താ​ക്ലെ എ​ഴു​തി​യ റി​പ്പോ​ർ​ട്ടി​ൽ ലോ​യ​യു​ടെ മ​ര​ണ​ത്തെ സം​ബ​ന്ധി​ച്ചും പോ​സ്റ്റ് മോ​ർ​ട്ടം ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ കു​റി​ച്ചും ലോ​യ​യു​ടെ സ​ഹോ​ദ​രി​യും ഡോ​ക്ട​റു​മാ​യ അ​നു​രാ​ധ ബി​യാ​നി നി​ര​വ​ധി സം​ശ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു.

കേ​സി​ൽ അ​മി​ത് ഷാ​യ്ക്ക് അ​നു​കൂ​ല​മാ​യി വി​ധി പ​റ​യു​ന്ന​തി​ന് പ​ക​ര​മാ​യി അ​ന്ന​ത്തെ ബോം​ബെ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് മോ​ഹി​ത് ഷാ ​ജ​സ്റ്റീ​സ് ലോ​യ​യ്ക്ക് നൂ​റു കോ​ടി രൂ​പ കൈ​ക്കൂ​ലി വാ​ഗ്ദാ​നം ന​ൽ​കി​യെ​ന്ന് സ​ഹോ​ദ​ര​ൻ ത​ന്നോ​ട് പ​റ​ഞ്ഞ​താ​യി ബി​യാ​നി വെ​ളി​പ്പെ​ടു​ത്തി. വി​ചാ​ര​ണ സ​മ​യ​ത്ത് അ​മി​ത് ഷാ ​തു​ട​ർ​ച്ച​യാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​ന്‍റെ പേ​രി​ൽ അ​ദ്ദേ​ഹ​ത്തെ ശാ​സി​ച്ച ജ​ഡ്ജി​യെ സ്ഥ​ലം മാ​റ്റി​യ​തി​നെ തു​ട​ർ​ന്നാ​ണ് 2014 ജൂ​ണി​ൽ ജ​സ്റ്റീ​സ് ലോ​യ സി​ബി​ഐ കോ​ട​തി​യു​ടെ പ്ര​ത്യേ​ക ജ​ഡ്ജി​യാ​യി സ്ഥാ​ന​മേ​ൽ​ക്കു​ന്ന​ത്.

ഒ​ക്ടോ​ബ​ർ 31ന് ​ന​ട​ന്ന വാ​ദ​ത്തി​ൽ എ​ന്തു​കൊ​ണ്ടാ​ണ് അ​മി​ത് ഷാ ​ഹാ​ജ​രാ​കാ​തി​രി​ക്കു​ന്ന​തെ​ന്ന് ജ​സ്റ്റീ​സ് ലോ​യ ആ​രാ​ഞ്ഞി​രു​ന്നു. അ​മി​ത് ഷാ ​സം​സ്ഥാ​ന​ത്തു​ണ്ടാ​വു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ലൊ​ക്കെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യം കോ​ട​തി​യി​ൽ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​നോ​ടു ലോ​യ നി​ർ​ദേ​ശി​ച്ചു. ഈ ​ഘ​ട്ട​ത്തി​ൽ മും​ബൈ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി​രു​ന്ന മോ​ഹി​ത് ഷാ ​അ​നു​കൂ​ല വി​ധി​ക്കാ​യി ത​ന്‍റെ സ​ഹോ​ദ​ര​ന് നൂ​റ് കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്ത​തെ​ന്ന് അ​നു​രാ​ധ ബി​യാ​നി പ​റ​യു​ന്നു.

കു​ടും​ബ​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളെ കു​റി​ച്ചു​ള്ള പ്ര​തി​ക​ര​ണ​ത്തി​നാ​യി മോ​ഹി​ത് ഷാ​യെ​യും അ​മി​ത് ഷാ​യെ​യും താ​ക്ലെ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ഇ​രു​വ​രും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ജ​സ്റ്റീ​സ് ലോ​യ​യു​ടെ മ​ര​ണ​ത്തി​നു​ശേ​ഷം ജ​സ്റ്റീ​സ് എം.​ബി. ഗോ​സാ​വി​യാ​ണ് സൊ​ഹ്റാ​ബു​ദി​ൻ കേ​സി​ന്‍റെ വി​ചാ​ര​ണ കേ​ൾ​ക്കു​ന്ന​തി​നാ​യി നി​യ​മി​ക്ക​പ്പെ​ട്ട​ത്. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ പ്ര​തി​ഭാ​ഗം വാ​ദം അം​ഗീ​ക​രി​ച്ച ജ​സ്റ്റീ​സ് ഗോ​സാ​വി അ​മി​ത് ഷാ​യെ കു​റ്റ​വി​മു​ക്ത​നാ​ക്കി വി​ധി പ​റ​യു​ക​യും ചെ​യ്തു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.