എ​ൽ​ഡി​എ​ഫ് മ​ന്ത്രി​മാ​ർ​ക്കു മാ​ർ​ക്കി​ടാ​ൻ പി​ണ​റാ​യി; ആ​ഭ്യ​ന്ത​ര​ത്തി​ന് ആ​രു മാ​ർ​ക്കി​ടും ?
Tuesday, April 17, 2018 5:18 PM IST
തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​യി​ലെ മ​ന്ത്രി​മാ​ർ​ക്കു മു​ഖ്യ​മ​ന്ത്രി മാ​ർ​ക്കി​ടു​ന്നു. മു​ഖ്യ​മ​ന്ത്രി​ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ത്തു​ന്ന അ​വ​ലോ​ക​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജൂ​ണി​ലാ​ണ് വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

സ​ർ​ക്കാ​രി​ന്‍റെ ഇ​തു​വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് മ​ന്ത്രി​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക ഫോം ​മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് മ​ന്ത്രി​മാ​ർ​ക്കു ന​ൽ​കി​യി​ട്ടു​ണ്ട്. വ​കു​പ്പു​ക​ൾ ഇ​തു​വ​രെ ഏ​തെ​ല്ലാം പ​ദ്ധ​തി​ക​ളാ​ണു ന​ട​പ്പാ​ക്കു​ന്ന​ത്, അ​വ​യു​ടെ പു​രോ​ഗ​തി എ​വി​ടെ വ​രെ​യാ​യി എ​ന്ന​താ​ണു ഫോ​മി​ലെ പ്ര​ധാ​ന ചോ​ദ്യം. ഫ​ണ്ടു​ക​ൾ എ​ത്ര വി​നി​യോ​ഗി​ച്ചു എ​ന്ന​തും മ​ന്ത്രി​മാ​ർ വ്യ​ക്ത​മാ​ക്ക​ണം.
ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​ത്തി​നു മു​ന്നോ​ടി​യാ​യാ​ണു മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മു​ഖ്യ​മ​ന്ത്രി അ​വ​ലോ​ക​നം ചെ​യ്യു​ന്ന​ത്. പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ൾ എ​ത്ര​ത്തോ​ളം ന​ട​പ്പാ​യെ​ന്നു വി​ല​യി​രു​ത്തു​ക​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ല​ക്ഷ്യ​ത്തി​ൽ​പ്പെ​ടു​ന്നു. അ​തേ​സ​മ​യം, ഏ​റെ പ​ഴി​കേ​ട്ട, മു​ഖ്യ​മ​ന്ത്രി​ത​ന്നെ കൈ​കാ​ര്യം ചെ​യ്യു​ന്ന ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ പ്ര​ക​ട​നം അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തു സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.