കോട്ടയം നഗരത്തിൽ നിന്ന് ജെസിബി മോഷണം പോയി
Tuesday, April 24, 2018 4:27 PM IST
കോ​ട്ട​യം: നഗരഹൃദയത്തിൽ റോഡ് നിർമാണത്തിന് കൊണ്ടുവന്ന ജെസിബി മോഷണം പോയി. കെഎസ്ടിപിയുടെ റോഡ് നിർമാണത്തിന് വേണ്ടി കരാറുകാരൻ കൊണ്ടുവന്ന ജെസിബിയാണ് മോഷ്ടിക്കപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് തൊഴിലാളികൾ വാഹനം ബേക്കർ ജംഗ്ഷനിലെ റോഡരികിൽ നിർത്തിയിട്ടിരുന്നു. തിങ്കളാഴ്ച പുലർച്ചെ തൊഴിലാളികൾ എത്തിയപ്പോഴാണ് ജെസിബി മോഷണം പോയ വിവരം അറിയുന്നത്. കരാറുകാരന്‍റെ പരാതി പ്രകാരം വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

അ​പൂ​ർ​വ​മാ​യ ഒ​രു സം​ഭ​വ​മാ​ണി​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ജെ​സി​ബി ഓ​ടി​ച്ചു​കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നോ അതോ മറ്റേതെങ്കിലും വാ​ഹ​നം കൊ​ണ്ടു​വ​ന്നു ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ​താ​ണോ എ​ന്നു വ്യ​ക്ത​മ​ല്ല. ന​ഗ​ര​ത്തി​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് വെ​സ്റ്റ് എ​സ്എ​ച്ച്ഒ നി​ർ​മ​ൽ ബോ​സ് പ​റ​ഞ്ഞു.

ജെ​സി​ബി ഡ്രൈ​വ​ർ​മാ​രെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. 15 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന​താ​ണ് ജെ​സി​ബി​യെ​ന്നാ​ണ് ക​രാ​റു​കാ​ര​ൻ ന​ല്കി​യ പ​രാ​തി​യി​ൽ വ്യക്തമാക്കിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.