മൂ​ന്നു ദി​വ​സം ശ​ക്ത​മാ​യ കാറ്റിനും മ​ഴ​യ്ക്കും സാ​ധ്യ​ത
Sunday, June 24, 2018 11:23 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള, ക​ർ​ണാ​ട​ക, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ​നി​ന്ന് മ​ണി​ക്കൂ​റി​ൽ 30 മു​ത​ൽ 40 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലും ചി​ല അ​വ​സ ര​ങ്ങ​ളി​ൽ 50 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലും കാ​റ്റ​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ക​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. കേ​ര​ള-​ക​ർ​ണാ​ട​ക ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ ക ​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​കാ​നും സാ​ധ്യ​ത​യു​ണ്ട്. ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ​ക്കും (മൂ​ന്ന് മു​ത​ൽ 3.3 മീ​റ്റ​ർ ഉ​യ​രം വ​രെ) സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ത്തി​ന് പോ​ക​രു​ത്. കേ​ര​ള-​ക​ർ​ണാ​ട​ക തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ത്തി​ന് പോ​കു​മ്പോ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

വ​രു​ന്ന 28വ​രെ കേ​ര​ള​ത്തി​ല്‍ ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.