ക​രി​മ​ണ​ൽ ഖ​ന​നം രാ​ജ്യം ക​ണ്ട ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി​: മാ​ത്യു കു​ഴ​ൽ​നാ​ട​ൻ
Thursday, April 18, 2024 11:33 PM IST
ഹരിപ്പാ​ട്: രാ​ജ്യം ക​ണ്ട ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി​യാ​ണ് തോ​ട്ട​പ്പ​ള്ളി​യി​ലെ ക​രി​മ​ണ​ൽ ഖ​ന​ന​മെ​ന്ന് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എംഎ​ൽ എ പ​റ​ഞ്ഞു. ക​രി​മ​ണ​ൽ കൊ​ള്ള​യ്ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ പി​ണ​റാ​യി സ​ർ​ക്കാ​ർ ത​ന്നെ എ​ങ്ങ​നെ​യെ​ല്ലാം പീ​ഡിപ്പി​ച്ചാ​ലും തന്‍റെ അ​വ​സാ​ന​ശ്വാ​സം നി​ല​യ്ക്കു​ന്ന​തുവ​രെ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെയും പ​ങ്ക് നി​യ​മ​ത്തി​ന്‍റെ മു​മ്പി​ൽ തെ​ളി​യി​ക്കു​ന്ന​തുവ​രെ​യും പോ​രാ​ട്ടം തു​ട​ർ​ന്നു കൊ​ണ്ടി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടിച്ചേ​ർ​ത്തു.

ക​രി​മ​ണ​ൽ വി​ഷ​യ​ത്തി​ലെ അ​ഴി​മ​തി തെ​ളി​വു​ക​ൾ സ​ഹി​തം നി​യ​മ​സ​ഭ​യ്ക്ക​ക​ത്തും പു​റ​ത്തും നി​ര​ത്തി​യി​ട്ടും മു​ഖ്യ​മ​ന്ത്രി​യും കു​ടും​ബ​വും പാ​ർ​ട്ടി​യും ഈ ​കാ​ര്യ​ത്തി​ൽ നി​ന്നും ഒ​ളി​ച്ചോ​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടിച്ചേ​ർ​ത്തു.

പ​ല്ല​ന​യി​ൽ ന​ട​ന്ന തീ​ര​ദേ​ശ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ അ​നി​ൽ ബി. ​ക​ള​ത്തി​ൽ അ​ധ്യക്ഷ​നാ​യ യോ​ഗ​ത്തി​ൽ ക​യ്പ​മം​ഗ​ലം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച ശോ​ഭ സു​ബി​ൻ, എ.​കെ. രാ​ജ​ൻ, ഡിസിസി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു ചു​ള്ളി​യി​ൽ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്എം​പി പ്ര​വീ​ൺ, തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, എ​സ്. ​വി​നോ​ദ്കു​മാ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ കോ​-ഓ​ർ​ഡി​നേ​റ്റ​ർ അ​ഡ്വ. മു​ഹ​മ്മ​ദ് അ​സ്ലം, എ.​ ഷാ​ജ​ഹാ​ൻ, സി.​എ​ച്ച്. സാ​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.