പൊ​ക്കാ​ളി​പ്പാ​ട​ത്തെ ചെ​മ്മീ​ന്‍ കൃ​ഷി നി​യ​ന്ത്രി​ക്ക​ണം: ശോ​ഭാ സു​രേ​ന്ദ്ര​ന്‍
Thursday, April 18, 2024 11:33 PM IST
ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ന്‍റെ പൈ​തൃ​ക നെ​ല്‍​വി​ത്താ​യ പൊ​ക്കാ​ളി​യെ ത​ക​ര്‍​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ചെ​മ്മീ​ന്‍ കൃ​ഷി നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ആ​ല​പ്പു​ഴ പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ശോ​ഭാ സു​രേ​ന്ദ്ര​ന്‍. അ​രൂ​ര്‍ മേ​ഖ​ല​യി​ലെ പൊ​ക്കാ​ളി ക​ര്‍​ഷ​ക​രു​ടെ​യും പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ളു​ടെ​യും പ​രാ​തി സ്ഥാ​നാ​ര്‍​ഥി കേ​ട്ടു. നെ​ല്ലും മീ​നും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​തെ ചെ​മ്മീ​ന്‍ മാ​ത്രം കൃ​ഷി ചെ​യ്യു​ക​യാ​ണി​വി​ടെ​യെ​ന്നും ഇ​തി​നു പി​ന്നി​ല്‍ ക​ള്ള​പ്പ​ണ​ക്കാ​രു​ണ്ടെ​ന്നും ശോ​ഭാ സു​രേ​ന്ദ്ര​ന്‍ ആ​രോ​പി​ച്ചു.

പൊ​ക്കാ​ളി പൈ​തൃ​ക നെ​ല്‍​ക്കൃ​ഷി​ക്ക് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന ഫ​ണ്ടു ദു​ര്‍​വി​നി​യോ​ഗം ചെ​യ്യുന്നു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നു പ​രാ​തി ന​ല്‍​കു​മെ​ന്നും ശോ​ഭ അ​റി​യി​ച്ചു. ഒ​രു കൂ​ട്ടം ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചെ​മ്മീ​ന്‍ കൃ​ഷി​ക്കാ​രു​മാ​യു​ള്ള അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടാ​ണ് പൊ​ക്കാ​ളി പൈ​തൃ​ക മേ​ഖ​ല ന​ശി​പ്പി​ക്കു​ന്ന​തെ​ന്നും ശോ​ഭാ സു​രേ​ന്ദ്ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.