സു​രേ​ഷ് ഗോ​പി​ക്കാ​യി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി
Thursday, April 18, 2024 1:48 AM IST
തൃ​ശൂ​ർ: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി​യു​ടെ വി​ജ​യ​മു​റ​പ്പാ​ക്കാ​ൻ കോ​ട്ട​യം ലോ​ക്സ​ഭാ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി​യും ബി​ഡി​ജെഎ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി തൃ​ശൂ​രി​ൽ യോ​ഗം ന​ട​ത്തി. ശ്രീ​നാ​രാ​യ​ണപ്ര​സ്ഥാ​ന​ങ്ങ​ളു​ടെ നേ​താ​ക്ക​ളും ബി​ഡിജെഎ​സി​ന്‍റെ സം​ഘ​ട​നാപ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

സു​രേ​ഷ് ഗോ​പി പ്ര​തി​നി​ധി​ക​ളു​മാ​യി സം​വ​ദി​ച്ചു.
യോ​ഗം അ​സി. സെ​ക്ര​ട്ട​റി കെ.​വി. സ​ദാ​ന​ന്ദ​ൻ, ബി​ഡി​ജെഎ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​തു​ല്യ ഘോ​ഷ് വെ​ട്ടി​യാ​ട്ടി​ൽ, നാ​ട്ടി​ക യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ത​ഷ്ണാ​ത്ത്, യോ​ഗം കൗ​ണ്‍​സി​ല​ർ​മാ​രാ​യ ബേ​ബി​റാം, പി.​കെ. പ്ര​സ​ന്ന​ൻ, ബി​ജെ​പി മ​ധ്യ​മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് വി. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. അ​നീ​ഷ് കു​മാ​ർ, എ​ൻ​സി​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​വി. സ​ജീ​വ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.