ജ​ർ​മ​നി​യി​ൽ ചു​റ്റി​ക്ക​റ​ങ്ങി ന​ട​ക്കു​ന്ന പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ. ബെ​ർ​ലി​നി​ൽ വ​ച്ച് ഒ​രു​കൂ​ട്ടം മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ്ര​ണ​വി​നെ ക​ണ്ടു​മു​ട്ടി​യ​ത്.

ഓ​രോ സി​നി​മ ഇ​റ​ങ്ങു​മ്പോ​ഴും അ​ഭി​മു​ഖ​ങ്ങ​ളും റീ​ലു​ക​ളു​മാ​യി താ​ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​യു​ന്ന പു​തി​യ കാ​ല​ത്ത് സി​നി​മ​യു​ടെ റി​ലീ​സി​ന്‍റെ ടെ​ൻ​ഷ​നി​ല്ലാ​തെ ക​റ​ങ്ങി​ന​ട​ക്കു​ന്ന യു​വ​താ​ര​ത്തെ ക​ണ്ട് അ​ദ്ഭു​ത​പ്പെ​ടു​ക​യാ​ണ് ആ​രാ​ധ​ക​ർ. ഒ​ക്ടോ​ബ​ർ 31-നാ​ണ് പ്ര​ണ​വ് നാ​യ​ക​നാ​യെ​ത്തു​ന്ന ഡീ​യ​സ് ഈ​റേ റി​ലീ​സാ​കു​ന്ന​ത്.




യു​വാ​ക്ക​ളോ​ട് സൗ​ഹൃ​ദ​സം​ഭാ​ഷ​ണം ന​ട​ത്തു​ന്ന പ്ര​ണ​വി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​ണ്. യു​വാ​ക്ക​ളോ​ട് പ്ര​ണ​വ് സൗ​ഹൃ​ദ സം​ഭാ​ഷ​ണം ന​ട​ത്തു​ന്ന​തും എ​ല്ലാ​വ​ർ​ക്കും കൈ​കൊ​ടു​ത്ത ശേ​ഷം ഫോ​ട്ടോ​യെ​ടു​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

‘രാ​ജാ​വി​ന്‍റെ മ​ക​ൻ... ദ് ​പ്രി​ൻ​സ്’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് യു​വാ​ക്ക​ൾ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലു​മാ​യി സ​മ​യം ചെ​ല​വ​ഴി​ച്ച​തി​ന്‍റെ സ​ന്തോ​ഷം യു​വാ​ക്ക​ളു​ടെ മു​ഖ​ത്തും കാ​ണാം.

വീ​ഡി​യോ ക​ണ്ട ആ​രാ​ധ​ക​രൊ​ക്കെ​യും പ്ര​ണ​വി​ന്‍റെ ലാ​ളി​ത്യ​ത്തെ​യാ​ണ് അ​ഭി​ന​ന്ദി​ക്കു​ന്ന​ത്. ‘ഇ​ങ്ങ​നെ​യും മ​നു​ഷ്യ​രു​ണ്ടോ’ എ​ന്ന് ആ​രാ​ധ​ക​ർ അ​ദ്ഭു​ത​ത്തോ​ടെ ചോ​ദി​ക്കു​ന്നു.

‘പു​തി​യ പ​ടം ഇ​റ​ങ്ങു​ന്ന​ത് അ​റി​ഞ്ഞോ എ​ന്തോ’ എ​ന്നാ​ണ് മ​റ്റൊ​രാ​ളു​ടെ സം​ശ​യം. ‘ഒ​രു താ​ര​ജാ‍​ഡ​യു​മി​ല്ലാ​ത്ത രാ​ജാ​വി​ന്‍റെ മ​ക​ൻ’ എ​ന്നാ​ണ് ഒ​രു ആ​രാ​ധ​ക​ന്‍റെ ക​മ​ന്‍റ്. പ്ര​ണ​വി​നെ നേ​രി​ൽ കാ​ണാ​നു​ള്ള ആ​ഗ്ര​ഹ​വും പ​ല​രും ക​മ​ന്‍റാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്.