വെട്രിമാരൻ - ചിമ്പു ചിത്രം ‘അരസൻ’; ടീസർ
Saturday, October 18, 2025 11:30 AM IST
വെട്രിമാരൻ–ചിമ്പു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘അരസൻ’ സിനിമയുടെ ടീസർ എത്തി. ‘വടാ ചെന്നൈ’ യൂണിവേഴ്സിൽ ആണ് സിനിമ ഒരുങ്ങുന്നത്.
ചെറുപ്പക്കാരന്റെ ഗെറ്റപ്പിലും മധ്യവയസ്കന്റെ ഗെറ്റപ്പിലുമുള്ള ചിമ്പുവിനൊണ് ടീസറിൽ കാണാൻ കഴിയുക. ആൻ അൺടോൾഡ് ടെയ്ൽ ഫ്രം ദ് വേൾഡ് ഓഫ് വടാ ചെന്നൈ എന്നാണ് ടാഗ്ലൈൻ.
വടചെന്നൈ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് അരസൻ പ്രതീക്ഷ നൽകുന്ന ഒന്നാണ്.
വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപ്പുലി എസ്. താണു ആണ് ചിത്രം നിർമിക്കുന്നത്. സിമ്പുവിന്റെ നായികയായി സായ് പല്ലവിയാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അനിരുദ്ധും ചിമ്പുവും ഇതാദ്യമായാണ് വെട്രിമാനൊപ്പം ഒന്നിക്കുന്നത്.