എടത്വ: ദൈവദാസൻ പുത്തൻ പറന്പിൽ തൊമ്മച്ചന്റെ 111-ാം ചരമ വാർഷികാചരണം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ആരംഭിച്ചു. നവംബർ ഒന്നിനു സമാപിക്കും. ഇന്നു രാവിലെ 5.45നും, 7.30നും കുർബാന, ഒന്‍പതിന് അനുസ്മരണ സമ്മേളനം. ചങ്ങനാശേരി സഹായ മെത്രാൻ മാർ തോമസ് തറയിൽ അനുഗ്രഹപ്രഭാഷണം നടത്തും.
തുടർന്ന് എൻഡോവ്മെന്റ് വിതരണം. പോസ്റ്റുലേറ്റർ ഫാ. സിബിച്ചൻ പുതിയിടം, സിസ്റ്റർ അനറ്റ് ചാലങ്ങാടി, ഫാ. തോമസ് വെട്ടിക്കാലായിൽ, സിബിച്ചൻ സ്രാങ്കൻ, പ്രമോദ് പി. ജോസഫ് എന്നിവർ പ്രസംഗിക്കും. 10.30, വൈകുന്നേരം നാലിനും കുർബാന.
31ന് രാവിലെ ആറിന് കുർബാന, 13 മണി ആരാധന, കുന്പസാരം. ചരമ വാർഷികദിന ചടങ്ങുകൾ ഒന്നിനു നടക്കും. ആറിന് കുർബാന, ഏഴിന് കുർബാന, ഒപ്പീസ്, 11ന് പച്ച, തായങ്കരി, കൊച്ചമ്മനം എന്നിവിടങ്ങളിൽനിന്നു പള്ളിയിലേക്കു തീർഥാടന പദയാത്ര, 11.15ന് കുർബാന, സന്ദേശം, തുടർന്ന് കബറിടത്തിൽ ഒപ്പീസ് വികാരി ജനറാൾ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കൽ കാർമികത്വം വഹിക്കും. 12.30ന് നേർച്ചഭക്ഷണ വിതരണം. വികാരി ഫാ. മാത്യു ചൂരവടി, ഫാ. സിബിച്ചൻ പുതിയിടം, ഫാ. തോമസ് വെട്ടിക്കാലായിൽ, സിസ്റ്റർ അനറ്റ് ചാലങ്ങാടി, സാബു കരിക്കംപള്ളി, ഒൗസേഫ് മത്തായി ഓടേറ്റിൽ എന്നിവർ നേതൃത്വം നൽകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.