തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 2,616 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4,156 പേർ രോഗമുക്തി നേടി. 63,041 സാന്പിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.15 ശതമാനം. 14 മരണം കൂടി കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചു. ആകെ മരണം 4,255 ആയി. 20 ആരോഗ്യപ്രവർത്തകർക്കു രോഗം പിടിപെട്ടു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: കോഴിക്കോട് 345, കൊല്ലം 258, തൃശൂർ 248, എറണാകുളം 228, കോട്ടയം 224, ആലപ്പുഴ 223, തിരുവനന്തപുരം 222, കണ്ണൂർ 204, മലപ്പുറം 171, പത്തനംതിട്ട 126, കാസർഗോഡ് 121, വയനാട് 89, പാലക്കാട് 81, ഇടുക്കി 76.
ഇതിനിടെ, സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ 13 ശതമാനം കുറവ് രേഖപ്പെടുത്തി. ഒരു മാസത്തിനിടയിൽ 30 ശതമാനം കുറവ്. ഇന്നലെ ചികിത്സയിലുള്ള രോഗികൾ 45,995 ആണ്. കഴിഞ്ഞ സെപ്റ്റംബർ 25 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ എണ്ണമാണിതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.