ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യക്കാ​​​രെ രാ​​​ജ്യ​​​ത്ത് അ​​​വ​​​ഹേ​​​ളി​​​ക്കു​​​ന്ന​​​ത് ത​​​ട​​​യാ​​​ൻ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നോ​​​ട് പ്ര​​​ധാ​​​നമ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ആ​​​വ​​​ശ്യ​​​പ്പെ​​​ട​​​ണ​​​മെ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ്.

യു​​​എ​​​സി​​​ലെ നേ​​​വാ​​​ർ​​​ക്ക് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​യെ നി​​​ല​​​ത്ത് ക​​​മി​​​ഴ്ത്തി​​​ക്കി​​​ട​​​ത്തി കൈ​​​വി​​​ല​​​ങ്ങ് ധ​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ വീ​​​ഡി​​​യോ ഇ​​​ന്ന​​​ലെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​ച്ചി​​​രു​​​ന്നു.

പ്രാ​​​ദേ​​​ശി​​​ക ഭ​​​ര​​​ണ​​​കൂ​​​ട​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു വ​​​രി​​​ക​​​യാ​​​ണെ​​​ന്നും ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ കോൺ​​​സു​​​ലേ​​​റ്റ് ജ​​​ന​​​റ​​​ൽ ഓ​​​ഫ് ഇ​​​ന്ത്യ എ​​​ക്സി​​​ൽ കു​​​റി​​​ച്ചു. ഇ​​​ന്ത്യ​​​യു​​​ടെ​​​യും ഇ​​​ന്ത്യക്കാ​​​രു​​​ടെ​​​യും അ​​​ഭി​​​മാ​​​നം സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ൽ മോ​​​ദി തു​​​ട​​​ർ​​​ച്ച​​​യാ​​​യി പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ക​​​യാ​​​ണെ​​​ന്നു കോ​​​ൺ​​​ഗ്ര​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​യ്റാം ര​​​മേ​​​ശ് ആ​​​രോ​​​പി​​​ച്ചു.


ഇ​​​ന്ത്യ​​​യും പാ​​​ക്കി​​​സ്ഥാ​​​നും ത​​​മ്മി​​​ൽ വെ​​​ടി​​​നി​​​ർ​​​ത്ത​​​ലു​​​ണ്ടാ​​​യ​​​തി​​​ന്‍റെ ക്രെ​​​ഡി​​​റ്റ് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചും ഇ​​​പ്പോ​​​ൾ ചെ​​​യ്ത അ​​​ക്ര​​​മ​​​ത്തെ​​​ക്കു​​​റി​​​ച്ചും സം​​​സാ​​​രി​​​ക്കാ​​​നു​​​ള്ള ധൈ​​​ര്യം മോ​​​ദി​​​ക്കി​​​ല്ലെ​​​ന്നും ജ​​​യ്റാം ര​​​മേ​​​ശ് പ​​​റ​​​ഞ്ഞു.