ക്രോസിംഗിനിടെ ട്രെയിനിൽനിന്നു വീണ രണ്ടുപേരുടെ നില ഗുരുതരം
Wednesday, June 11, 2025 1:57 AM IST
താനെ: മഹാരാഷ്ട്രിയിലെ താനെയിൽ തിരക്കേറിയ ലോക്കൽ ട്രെയിനിൽനിന്നു താഴെ വീണുപരിക്കേറ്റതിനെത്തുടർന്ന് ചികിത്സിലായ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു.
ചികിത്സയിലുള്ള മറ്റുമൂന്നുപേർ ഇന്നലെ ശസ്ത്രക്രിയയ്ക്കു വിധേയരായി. മുംബ്ര റെയിൽവേ സ്റ്റേഷനു സമീപം തിങ്കളാഴ്ച ഉണ്ടായ അപകടത്തിൽ നാലുപേരാണു മരിച്ചത്. ഒന്‍പതുപേർക്ക് പരിക്കേറ്റു.
താനെയിലെ കസറയിൽനിന്ന് മുംബ്ര സ്റ്റേഷനിലേക്കു വരികയായിരുന്ന ട്രെയിനിൽനിന്നും എതിർദിശയിൽനിന്നു വന്ന രണ്ടു ട്രെയിനുകളിൽ ക്രോസ് ചെയ്യുന്നതിനിടെ യാത്രക്കാർ താഴെ വീഴുകയായിരുന്നു.