കാറും ട്രക്കും കൂട്ടിയിടിച്ച് നവവധു ഉൾപ്പെടെ അഞ്ചു പേർ മരിച്ചു
Thursday, June 12, 2025 2:48 AM IST
ജയ്പുർ (രാജസ്ഥാൻ): വിവാഹാഘോഷം കഴിഞ്ഞു മടങ്ങിയവർ സഞ്ചരിച്ച കാർ എതിർദിശയിൽനിന്നെത്തിയ ട്രക്കുമായി കൂട്ടിയിടിച്ച് നവവധു ഉൾപ്പെടെ അഞ്ചു പേർ മരിച്ചു.
മധ്യപ്രദേശിലെ ഷഹ്ദോൾ സ്വദേശിനി ഭാരതിയും വിക്രം മീണയും തമ്മിലുള്ള വിവാഹാഘോഷം കഴിഞ്ഞു മടങ്ങിയവരാണ് വാനിലുണ്ടായിരുന്നത്. വിക്രം മീണ ഉൾപ്പെടെ എട്ടുപേർക്ക് പേർക്ക് ഗുരുതരമായി പരിക്കേറ്റു.