ഛത്തീസ്ഗഡിൽ മാവോയിസ്റ്റിനെ ഏറ്റുമുട്ടലിൽ വധിച്ചു
Wednesday, July 30, 2025 1:42 AM IST
സുക്മ: ഛത്തീസ്ഗഡിൽ ഒരു മാവോയിസ്റ്റിനെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. സുക്മ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിനിടെ ഐഇഡി പൊട്ടിത്തെറിച്ച് മൂന്നു സുരക്ഷാ സൈനികർക്കു പരിക്കേറ്റു.
സ്പെഷൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്), ഡിസ്ട്രിക്ട് റിസർവ് ഗാർഡ് (ഡിആർജി), സിആർപിഎഫ് എന്നിവ സംയുക്തമായാണ് മാവോയിസ്റ്റുകളെ നേരിട്ടത്. മൂന്ന് ഡിആർജി അംഗങ്ങൾക്കാണ് ഐഇഡി സ്ഫോടനത്തിൽ പരിക്കേറ്റത്.