അതീവ ഗുരുതര കേസെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി
Tuesday, July 29, 2025 2:45 AM IST
റായ്പുർ: മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തെ ന്യായീകരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി.
മനുഷ്യക്കടത്തിന്റെയും മതപരിവർത്തനത്തിന്റെയും അതീവ ഗുരുതര കേസാണിതെന്ന് മുഖ്യമന്ത്രി എക്സിൽ കുറിച്ചു. വിഷയം കോടതിയുടെ പരിഗണനയിലാണ്.
സംസ്ഥാന സർക്കാർ സ്ഥിതിഗതികൾ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണ്. കേസ് രാഷ്ട്രീയപ്രേരിതമാക്കാൻ ചിലർ ശ്രമിക്കുന്നത് ദൗർഭാഗ്യകരമാണ്.-മുഖ്യമന്ത്രി വ്യക്തമാക്കി.