എയർ ഇന്ത്യ ഇടക്കാല സഹായം നൽകി
Sunday, July 27, 2025 1:34 AM IST
മുംബൈ: അഹമ്മദാബാദ് വിമാനദുരന്തത്തിൽ കൊല്ലപ്പെട്ട 166 പേരുടെ ബന്ധുക്കൾക്കുള്ള ഇടക്കാല ധനസഹായം വിതരണം ചെയ്തതായി എയർ ഇന്ത്യ.
കൊല്ലപ്പെട്ട മറ്റ് 52 പേരുടെ ആശ്രിതർക്കു ധനസഹായം എത്തിക്കുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും അവർ അറിയിച്ചു.
എയർ ഇന്ത്യ ബോയിംഗ് ഡ്രീലൈനർ വിമാനം അഹമ്മദാബാദിൽ തകർന്നുവീണ് 260 പേരാണ് കൊല്ലപ്പെട്ടത്.