അശ്ലീല ഉള്ളടക്കം: 25 ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ചു
Saturday, July 26, 2025 3:02 AM IST
ന്യൂഡൽഹി: അശ്ലീല ഉള്ളടക്കമുള്ള 25 ഒടിടി പ്ലാറ്റ്ഫോമുകൾ കേന്ദ്രസർക്കാർ നിരോധിച്ചു. ലൈംഗികതയും അസഭ്യവും പ്രചരിപ്പിച്ചതിന് കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയമാണ് ഒടിടി പ്ലാറ്റ്ഫോമുകളുടെ വെബ്സൈറ്റുകളും ആപ്പുകളും പൊതുമധ്യത്തിൽനിന്നു നിരോധിക്കാനുള്ള നിർദേശം നൽകിയത്.