കുഴിബോംബ് സ്ഫോടനത്തിൽ സൈനികനു വീരമൃത്യു
Saturday, July 26, 2025 2:44 AM IST
പൂഞ്ച്: ജമ്മു കാഷ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖയ്ക്കു സമീപം കുഴിബോംബ് സ്ഫോടനത്തിൽ സൈനികൻ വീരമൃത്യു വരിച്ചു.
ഒരു ജെസിഒ അടക്കം രണ്ടു സൈനികർക്കു പരിക്കേറ്റു. കൃഷ്ണ ഘട്ടി മേഖലയിൽ പട്രോളിംഗിനിടെയാണ് അഗ്നിവീർ ജവാൻ ലളിത്കുമാർ വീരമൃത്യു വരിച്ചത്. 7 ജാട്ട് റെജിമെന്റ് അംഗമാണ് ലളിത്കുമാർ.