ലോറിയിടിച്ച് വീട്ടമ്മ മരിച്ചു
Saturday, July 26, 2025 1:01 AM IST
കോയന്പത്തൂർ: റോഡിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മ ലോറിയിടിച്ചു മരിച്ചു. സുലൂർ മാർക്കറ്റ് റോഡ് കന്ദസാമിയുടെ ഭാര്യ കമല(52)യാണ് മരിച്ചത്.
കടയിലേക്കു പോകാൻ സുലൂർ മാർക്കറ്റ് റോഡ് പ്രദേശത്തുകൂടി നടക്കുകയായിരുന്ന കമലയെ പാർക്ക് ചെയ്തിരുന്ന സിമന്റ് കയറ്റിയ ലോറി അലക്ഷ്യമായി മുന്നോട്ടെടുത്തതിനെതുടർന്ന് ഇടിക്കുകയായിരുന്നു.
ലോറിയുടെ മുൻചക്രം കയറി കമല സംഭവസ്ഥലത്തുതന്നെ മരിച്ചു. ലോറി ഡ്രൈവർ മാണിക്കത്തെ പോലീസ് അറസ്റ്റുചെയ്തു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.