ഖനിദുരന്തം: ദുരന്തനിവാരണ സേനയെത്തി
Saturday, July 26, 2025 2:44 AM IST
ധൻബാദ്: ഭാരത് കോകിംഗ് കോയൽ ലിമിറ്റഡിന്റെ ബാഘ്മാരയിലെ കൽക്കരി ഖനി തകർന്ന് തൊഴിലാളികൾ കുടുങ്ങിയ സ്ഥലത്ത് ദേശീയ ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനം തുടങ്ങി.
35 അംഗ എൻഡിആർഎഫ് സ്ക്വാഡും ഭാരത് കോകിംഗ് കോയൽ ലിമിറ്റഡിന്റെ 15 അംഗ സംഘവുമാണ് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നത്.
ജൂലൈ 22ന്, അടച്ചിട്ട ബ്ലോക് -2 ലാണ് ഖനി തകർന്നുവീണതെന്നാണു നിഗമനം.