അഹമ്മദാബാദ് ദുരന്തം: പൈലറ്റുമാർ കൂട്ട അവധിയിൽ
Friday, July 25, 2025 4:48 AM IST
ന്യൂഡൽഹി: അഹമ്മദാബാദ് ദുരന്തത്തിനു പിന്നാലെ എയർ ഇന്ത്യയിൽ പൈലറ്റുമാരുടെ അവധിയപേക്ഷകൾ കുമിഞ്ഞുകൂടുന്നു.
കഴിഞ്ഞമാസം 16 നുമാത്രം 112 പൈലറ്റുമാരാണ് അവധിയപേക്ഷ നൽകിയത്. ഇതിൽ 51 പേരും അസുഖഅവധിയാണ് തേടിയതെന്നും വ്യോമയാന സഹമന്ത്രി മുരളീധർ മോഹൽ ലോക്സഭയിൽ പറഞ്ഞു. കഴിഞ്ഞ 12 നാണ് ലണ്ടനിലേക്കു പറന്ന ബോയിംഗ് 787 വിമാനം അഹമ്മദാബാദിൽ തകർന്നുവീണ് 260 പേർ കൊല്ലപ്പെട്ടത്.